കുവൈത്ത് സിറ്റി: സഞ്ചരിക്കുന്ന ബ്യൂട്ടിപാർലറായി പ്രവർത്തിച്ചിരുന്ന ബസ് പൊലീസ് പിടിച്ചെടുത്തു. സംഭവത്തിൽ ബംഗ്ലാദേശി ബസ് ഡ്രൈവറും രണ്ട് ഫിലിപ്പീൻസുകാരും അറസ്റ്റിലായി.വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബസ് നിർത്തിയിട്ട് ഉപഭോക്താക്കളെ ബസിലേക്ക് കൂട്ടിക്കൊണ്ടുവന്ന് നഖം പോളിഷിങ്, മസാജിങ് തുടങ്ങി വിവിധ തരത്തിലുള്ള സേവനങ്ങൾ ചെയ്തുകൊടുത്തിരുന്നതായി പൊലീസ് പറഞ്ഞു.
ഫർവാനിയ ഡിസ്ട്രിക്ടിൽനിന്ന് പിടിച്ചെടുത്തിരുന്ന ബസിനകത്ത് മസാജ് റൂമും കസേരകളും മറ്റു ഉപകരണങ്ങളും സജ്ജീകരിച്ചാണ് ബ്യൂട്ടിപാർലർ പ്രവർത്തിച്ചിരുന്നത്. ബസിെൻറ പാർശ്വ ഗ്ലാസുകൾ മുഴുവൻ ഇരുണ്ട കടലാസ് കൊണ്ട് ഒട്ടിച്ചിരുന്നതിനാൽ അകത്തേക്ക് കാഴ്ചയുണ്ടായിരുന്നില്ല. പിടിയിലായ പ്രതികൾ മൂന്നുപേരും അനധികൃതമായി രാജ്യത്ത് പ്രവേശിച്ചവരാണെന്നും അധികൃതർ വ്യക്തമാക്കി. ഇവരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.