Posted On
date_range Updated On
date_range പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക; ഹാക്കർമാർ വിവരങ്ങൾ മോഷ്ടിക്കാം
കുവൈത്ത് സിറ്റി: വിമാനത്താവളങ്ങൾ, കഫേകൾ, മാളുകൾ എന്നിവിടങ്ങളിലെ പൊതു വൈ-ഫൈ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. ഇതിൽ അപകടസാധ്യതകളുണ്ടെന്ന് നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് മുന്നറിയിപ്പ് നൽകി. പൊതു വൈ-ഫൈ ഉപയോഗിക്കുന്ന ഘട്ടത്തിൽ ബാങ്കിങ് ഇടപാടുകൾ ഒഴിവാക്കണം. ഇത്തരം വൈ-ഫൈ വഴി ഹാക്കർമാർ ബാങ്കിങ് വിവരങ്ങൾ മോഷ്ടിക്കാമെന്ന് ബാങ്ക് ചൂണ്ടിക്കാട്ടി.
യഥാർഥ നെറ്റ്‌വർക്കിന് സമാനമായ പേരുള്ള വ്യാജ വൈ-ഫൈ ഉണ്ടാക്കി ഉപയോക്താക്കളെ ഹാക്കർമാർക്ക് കബളിപ്പിക്കാമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകി. എല്ലാ സമയത്തും സുരക്ഷിതമായ ഇന്റർനെറ്റ് മാത്രം ഉപയോഗിക്കണമെന്നും ടു-ഫാക്ടർ ഓതന്റിക്കേഷൻ സജീവമാക്കണമെന്നും നാഷണൽ ബാങ്ക് നിർദേശിച്ചു. ഉപയോഗത്തിലില്ലാത്തപ്പോൾ വൈ-ഫൈ ഓഫ് ചെയ്യണമെന്നും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക് ചെയ്യരുതെന്നും ബാങ്ക് മുന്നറിയിപ്പു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.