ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ്‌ അ​സോ​സി​യേ​ഷ​ൻ ചാ​മ്പ്യ​ൻ​സ്; റൈ​സി​ങ് സ്റ്റാ​ർ ഗോ​ൾ​ഡ് ജേ​താ​ക്ക​ൾ

കു​വൈ​ത്ത് സി​റ്റി: ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ്‌ അ​സോ​സി​യേ​ഷ​ൻ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ടി-20 ​ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മെ​ന്റി​ൽ റൈ​സി​ങ് സ്റ്റാ​ർ ഗോ​ൾ​ഡ് ജേ​താ​ക്ക​ൾ. ഫൈ​ന​ലി​ൽ ബം​ഗ്ലാ​ദേ​ശ് ക്ല​ബാ​യ മ​ണി​ഗ​ഞ്ജ് സ്പോ​ർ​ട്ടി​ങ് ക്ല​ബി​നെ​തി​രെ 13 റ​ൺ​സി​നാ​ണ് റൈ​സി​ങ് സ്റ്റാ​ർ ഗോ​ൾ​ഡി​​ന്റെ വി​ജ​യം. ടോ​സ് നേ​ടി​യ റൈ​സി​ങ് സ്റ്റാ​ർ ഗോ​ൾ​ഡ് ക്യാ​പ്റ്റ​ൻ സു​നി​ൽ മു​സ്ത​ഫ ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​നു. നി​ശ്ചി​ത 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 225 റ​ൺ​സ് നേ​ടി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ മ​ണി​ഗ​ഞ്ജ് സ്പോ​ർ​ട്ടി​ങ് 19.3 ഓ​വ​റി​ൽ 213 റ​ൺ​സി​ന്‌ എ​ല്ലാ​വ​രും പു​റ​ത്താ​യി. റൈ​സി​ങ് സ്റ്റാ​ർ ഗോ​ൾ​ഡി​ന് വേ​ണ്ടി ഗി​രീ​ഷ് ച​ന്ദ്ര​ൻ (67), അ​സീം (60), രാ​ഹു​ൽ മു​ര​ളി (37) റ​ൺ​സ് നേ​ടി. സു​നി​ൽ മു​സ്ത​ഫ (3), പ്ര​ബോ​ഷ് ലാ​ൽ, ര​ജീ​ഷ് മു​ര​ളി (2) വീ​ത​വും രാ​ഹു​ൽ ഗോ​പി, താ​രി​ഖ് ഉ​മ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും നേ​ടി. ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി ഗി​രീ​ഷ് ച​ന്ദ്ര​നെ തി​ര​ഞ്ഞെ​ടു​ത്തു.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും കാ​ഷ് പ്രൈ​സും റൈ​സി​ങ് സ്റ്റാ​ർ ഗോ​ൾ​ഡി​ന് വേ​ണ്ടി ക്യാ​പ്റ്റ​ൻ സു​നി​ൽ മു​സ്ത​ഫ​യും ടീം ​മാ​നേ​ജ​ർ ബി​ജു കു​ര്യ​നും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - Bangladesh Cricket Association Champions; Rising Star Gold Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.