ബാൻഡ് ഓർഫിയോ സംഗീതത്തിൽ ലയിച്ച്​ നാഫോ 15ാം വാർഷികം

കുവൈത്ത്​ സിറ്റി: ഇൻറർനാഷനൽ ബാൻഡ് ഓർഫിയോ ‘അവതരിപ്പിച്ച ഇൻസ്​ട്രുമ​​​െൻറൽ ലൈവ് മ്യൂസിക് ഷോയുമായി നാഷനൽ ഫോറം (നാഫോ) കുവൈത്തി​​​​െൻറ പതിനഞ്ചാം വാർഷികാഘോഷം (രാരീരം) അമേരിക്കൻ ഇൻറർനാഷനൽ ഓഡിറ്റോറിയത്തിൽ നടന്നു. ഇന്ത്യൻ എംബസി സെക്രട്ടറി യശ്വന്ത് ചട്ട്പള്ളിവാർ മുഖ്യാതിഥിയായി. കുവൈത്ത്​ വാർത്താ വിതരണ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്​ഥരായ ഒമർ അൽ സാന, അലി അൽ സങ്കി എന്നിവർക്ക് പുറമെ ജാസിം ട്രാൻസ്​പോർട്ട് ആൻഡ്​ സ്​റ്റീവ്ഡോറിങ്​ കമ്പനി സി.ഇ.ഒ അഡൽ കൊഹാരി എന്നീ പ്രമുഖ കുവൈത്തി പൗരന്മാർ വിശിഷ്​ടാതിഥികളായി പങ്കെടുത്തു. നാഫോ പ്രസിഡൻറ് എസ്​.എൻ. നന്ദകുമാർ ഉദ്ഘാടനം ചെയ്തു.

അഡ്വൈസറി ബോർഡ് അംഗം വി.ആർ. വിജയൻ നായർ ആശംസാപ്രസംഗം നടത്തി. മികച്ച സംരംഭകർക്കുള്ള നാഫോ അവാർഡ് മാർക്ക് ടെക്നോളജീസ്​ സി.ഇ.ഒ സുരേഷ് സി. പിള്ളയും മെഡ് അറേബ്യ സി.ഇ.ഒ ഭാർഗവൻ നാഗരത്തിനും യഥാക്രമം ഒമർ സാനയും, അലി അൽ സങ്കിയും കൈമാറി. രാരീരം സുവനീർ പ്രകാശനം അഡൽ കൊഹാരി ലുലു എക്സ്​ചേഞ്ച് കമ്പനി ജനറൽ മാനേജർ ഷൈജു മോഹൻദാസിന് ആദ്യപതിപ്പ് കൈമാറി നിർവഹിച്ചു. നാഫോ സിംഫണി ട്രൂപ്പിലെ സ്​ത്രീകളും കുട്ടികളും ചേർന്ന് അവതരിപ്പിച്ച വിഷുഗീതത്തി​​​​െൻറ അകമ്പടിയോടുള്ള വിഷുക്കണി ശ്രദ്ധേയമായി. നാഫോ ലേഡീസ്​ വിങ്​ ചീഫ് കോഒാഡിനേറ്റർ ലക്ഷ്മി പ്രമോദ് മേനോൻ, നാഫോ ട്രഷറർ ഉണ്ണികൃഷ്ണകൈമൾ എന്നിവർ സന്നിഹിതരായി. ജനറൽ സെക്രട്ടറി അനീഷ് നായർ സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.സി. ഗോപകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് ഇൻറർനാഷനൽ ബാൻഡ് ഓർഫിയോ ‘അവതരിപ്പിച്ച ഇൻസ്​ട്രുമ​​​െൻറൽ ലൈവ് മ്യൂസിക് ഷോ ഉണ്ടായി. ഓസ്​കർ ജേതാവ് എ.ആർ. റഹ്​മാ​​​​െൻറ ട്രൂപ്​ അംഗങ്ങൾ ഉൾപ്പെട്ട ബാൻഡ് ഓർഫിയോയുടെ കുവൈത്തിലെ ആദ്യ അവതരണമായിരുന്നു ഇത്​. 

Tags:    
News Summary - Band Orfio Music- Kuwait Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.