കുവൈത്ത് സിറ്റി: രാജ്യത്തിെൻറ സമുദ്രപരിധിയിൽനിന്ന് ചെമ്മീൻ പിടിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തിങ്കളാഴ്ച നീങ്ങും. ചൊവ്വാഴ്ചത്തെ പ്രഭാതം ആരംഭിക്കുന്നതോടെ കുവൈത്തിെൻറ തീരപ്രദേശങ്ങളിൽനിന്ന് ലോഞ്ചുകളിലും ബോട്ടുകളിലുമായി ചെമ്മീൻ വേട്ടക്കാർ ആഴക്കടലിലേക്ക് തിരിക്കും. അതോടെ, മാസങ്ങൾ നീണ്ട ഇടവേളക്കുശേഷം ഇഷ്ടവിഭവമായ തദ്ദേശീയ ചെമ്മീൻ വീണ്ടും സ്വദേശികളുടെയും വിദേശികളുടെയും തീൻമേശകളിൽ സ്ഥാനം പിടിക്കും. അതിനിടെ, ചെമ്മീൻ വേട്ട പുനരാരംഭിക്കുന്നതിെൻറ മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കാർഷിക–മത്സ്യവിഭവ സംരക്ഷണ അതോറിറ്റി ഉപമേധാവി യൂസുഫ് അൽ നജം പറഞ്ഞു. ഇക്കുറി ചെമ്മീൻ പിടിക്കുന്നതിനുള്ള അനുമതി തേടി 250 ബോട്ടുടമകളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷം 200 ബോട്ടുകൾ ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വർധനയെന്ന് യൂസുഫ് അൽ നജം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.