ബാലവേദി കുവൈത്ത്​ ശിശുദിനാഘോഷത്തിൽനിന്ന്

ബാലവേദി കുവൈത്ത്​ ശിശുദിനാഘോഷം സംഘടിപ്പിച്ചു

കുവൈത്ത്​ സിറ്റി: ബാലവേദി കുവൈത്ത്​ നാലു മേഖലകളിലും ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികള്‍ നേതൃത്വം നൽകിയ പൊതുസമ്മേളനത്തെ തുടർന്ന് വിവിധ കലാപരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.

മേഖലാതലത്തിൽ ആഘോഷപരിപാടികളുടെ ഉദ്ഘാടനം അബ്ബാസിയ മേഖലയിൽ ലോക കേരള സഭാംഗം സാം പൈനമൂട്​, സാൽമിയ മേഖലയിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, ഫഹാഹീൽ മേഖലയിൽ ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ സലിം നിലമ്പൂർ, അബൂഹലീഫ മേഖലയിൽ കല കുവൈത്ത്​ പ്രസിഡൻറ്​ ജ്യോതിഷ് ചെറിയാൻ എന്നിവർ നിർവഹിച്ചു.

ശിശുദിനാഘോഷ പരിപാടിക്ക് ബാലവേദി കുട്ടികളും കല കുവൈത്ത്​ ഭാരവാഹികളും ബാലവേദി രക്ഷാധികാരി സമിതി പ്രവർത്തകരും നേതൃത്വം വഹിച്ചു. ബാലവേദി ജനറൽ കൺവീനർ തോമസ് ചെപ്പുകുളം, ബാലവേദി മുഖ്യരക്ഷാധികാരി സജീവ് എം. ജോർജ്, ബാലവേദി രക്ഷാധികാരി സമിതിയംഗങ്ങളായ ജോസഫ് പണിക്കർ, ഷെറിൻ ഷാജു എന്നിവർ വിവിധ മേഖലകളിൽ സംസാരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.