മാൻപവർ പബ്ലിക് അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അൽ-കബീർ ഗവർണറേറ്റിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന മധുരപലഹാര നിർമാണ കേന്ദ്രം അധികൃതർ കണ്ടെത്തി. സ്വകാര്യ വസതിയിൽ മധുരപലഹാരങ്ങളും പേസ്ട്രികളും തയ്യാറാക്കി വിതരണം ചെയ്തിരുന്നതായി പരിശോധനയിൽ കണ്ടെത്തി. റെയ്ഡിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തുകയും 30 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു. ആരോഗ്യ സർട്ടിഫിക്കറ്റ് ഇല്ലാതെ ജോലി ചെയ്തിരുന്ന 11 തൊഴിലാളികളെയും കണ്ടെത്തി. ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾക്കെതിരെ പരിശോധനയും നിയമനടപടികളും തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.