ബദർ അൽസമ പ്രതിനിധികൾ ഒരുമയുടെ ഉപഹാരം കെ.ഐ.ജി പ്രസിഡന്റ് പി.ടി. ഷെരീഫിൽനിന്നു സ്വീകരിക്കുന്നു

ബദർ അൽസമക്ക് ഒരുമയുടെ ഉപഹാരം കൈമാറി

കുവൈത്ത് സിറ്റി: ഒരുമയുമായി സഹകരിക്കുന്ന കുവൈത്തിലെ പ്രമുഖ ക്ലിനിക്കായ ബദർ അൽസമക്ക് ഒരുമ സാമൂഹികസുരക്ഷ പദ്ധതിയുടെ ഉപഹാരം കെ.ഐ.ജി പ്രസിഡണ്ട് പി.ടി ശരീഫ് കൈമാറി. ബദർ അൽ സമ ഫർവാനിയ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ്, ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്, ഒരുമ ചെയർമാൻ സി.പി. നൈസാം, സി.കെ. നജീബ് എന്നിവർക്കു പുറമെ ബദർ അൽസമ ഡയറക്ടർ ബോർഡ് മെംബർമാരായ ഡോ. മുഹമ്മദ് പി.എ, അബ്ദുൽ ലത്തീഫ്, സി.ഇ.ഒ ഡോ. ശരത്ചന്ദ്ര, ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് എന്നിവർ സംബന്ധിച്ചു.

ക്ലിനിക്കൽ ഡർമറ്റോളജി ആൻഡ് കോസ്മറ്റോളജി വിഭാഗത്തിലും ഡെൻറൽ വിഭാഗത്തിലും 20 ശതമാനം കിഴിവാണ് ബദർ സമയിൽ ഒരുമ മെംബർമാർക്ക് നൽകുന്നത്. ഇൻജക്ഷൻ വിഭാഗത്തിൽ 10 ശതമാനം കിഴിവും ഒരുമ മെംബർമാർക്ക് ബദർ അൽസമയിൽ ലഭിക്കും.


Tags:    
News Summary - Badr Alzama was presented with the gift of Oruma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.