ബദർ അൽ സമ മെഡിക്കൽ സെന്റർ ഡയറക്ടർ ബോഡ് അംഗങ്ങളായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ് എന്നിവർ ഡോ. ഫഹദ് ഖലീഫയെ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: വരുംവർഷങ്ങളിൽ സേവനം വിപുലപ്പെടുത്താനും പുതിയ ക്ലിനിക്കുകൾ ആരംഭിക്കാനും ബദർ അൽ സമാ മെഡിക്കൽ സെന്റർ. ഇതിനായുള്ള ചർച്ചകളും പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. ഫർവാനിയയിലെ പ്രധാന സെന്ററിലെ നിലവിലെ സൗകര്യങ്ങളുടെ വിപുലീകരണം, സാൽമിയ, ഹവല്ലി, ഫഹാഹീൽ തുടങ്ങിയ മേഖലകളിൽ പുതിയ സെന്ററുകൾ തുടങ്ങൽ എന്നിവയാണ് പ്രധാന പദ്ധതികൾ.
2025 ഓടെ പുതിയ സെന്ററുകൾ നിലവിൽവരും. ബദർ അൽസമാ മെഡിക്കൽ സെന്റർ ഡയറക്ടർ ബോർഡ് ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, ഡോ. ശരത് ചന്ദ്ര (സി.ഇ.ഒ), അബ്ദുൽ റസാഖ് (ബ്രാഞ്ച് മാനേജർ), ഡോ. ഫഹദ് ഖലീഫ (ബിസിനസ് അസോസിയറ്റ്) എന്നിവര്‍ പങ്കെടുത്തു.
2017 മാര്‍ച്ചിലാണ് കുവൈത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. യൂറോളജി, ഓർത്തോപീഡിക്സ്, ജനറൽ സർജറി, പീഡിയാട്രിക്സ്, ഇ.എൻ.ടി, ഡെന്റിസ്ട്രി, ഒബ്സ്റ്റട്രിക്സ് ആന്റ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി, ജനറൽ / ഇന്റേണൽ മെഡിസിൻ, ഫാമിലി മെഡിസിൻ, റേഡിയോളജി, ലബോറട്ടറി, ഫാർമസി, കോൾ സെന്റർ തുടങ്ങി നിരവധി സ്പെഷാലിറ്റികളും മെഡിക്കൽ സേവനങ്ങളും ബദർ അൽ സമാ കുവൈത്ത് സെന്ററിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.