ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തി​യ ആ​രോ​ഗ്യ കാ​മ്പ​യി​ൻ

ബദർ അൽ സമ സൗജന്യ ആരോഗ്യ കാമ്പയിൻ

കു​വൈ​ത്ത് സി​റ്റി: ശി​ശു​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​ൻ പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ആ​രോ​ഗ്യ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.

പ്രൈ​മ​റി ക്ലാ​സ് കു​ട്ടി​ക​ളു​ടെ ദ​ന്ത പ​രി​ശോ​ധ​ന, ക​ണ്ണു പ​രി​ശോ​ധ​ന, അ​ള​വ് തൂ​ക്ക പ​രി​ശോ​ധ​ന എ​ന്നി​വ ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു. കാ​ഴ്ച സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ളും ഏ​കോ​പ​ന​ത്തി​ലെ ബു​ദ്ധി​മു​ട്ടു​ക​ളും ക​ണ്ടെ​ത്തി​യ​വ​രെ തു​ട​ർ ചി​കി​ത്സ​ക്ക് നി​ർ​ദേ​ശി​ച്ചു.

ആ​രോ​ഗ്യം, ഭ​ക്ഷ​ണ​ക്ര​മ​വും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യും എ​ന്ന വി​ഷ​യ​ത്തി​ൽ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു. കൗ​മാ​ര​ക്കാ​രി​ൽ ഭ​ക്ഷ​ണ​ക്ര​മം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സ്വീ​ക​രി​ക്കു​ന്ന​തി​നും അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​താ​യി​രു​ന്നു സെ​മി​നാ​ർ. ജ​ങ്ക് ഫു​ഡ് ക​ഴി​ക്കു​ന്ന​തു​മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളെ കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. 

Tags:    
News Summary - Badr Al Sama Free Health Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.