ഫെതർ ഫൈറ്റർസ് ബാഡ്മിന്റൺ ക്ലബും ഭവൻസും സംഘടിപ്പിച്ച ടൂർണമെന്റിലെ വിജയികൾ
കുവൈത്ത് സിറ്റി: ഫെതർ ഫൈറ്റർസ് ബാഡ്മിന്റൺ ക്ലബും ഭവൻസും സംയുക്തമായി രണ്ടാമത് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
റൗണ്ട് ലീഗ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ഈ മാസം 17നു 22ന് അവസാനിച്ചു. ടൂർണമെന്റിൽ സാം ,രതീഷ് സഖ്യത്തെ 21-14,21-19 പരാജയപ്പെടുത്തി കണ്ണൻ ഗുരുനാഥൻ, ജിന്റോ സഖ്യം ജേതാക്കളായി. ജേതാക്കൾക്കുള്ള ട്രോഫിയും കാഷ് അവാർഡും ഭവൻസ് ഫിസിക്കൽ എജുക്കേഷൻ ഹെഡ് ഡോ. മുരുഗയ്യനും അൽ മുഫാസ് കമ്പനി സ്റ്റാഫ് ഷബീർ കബീറും ചേർന്ന് നിർവഹിച്ചു.
ചടങ്ങിൽ ഫെതർ ഫൈറ്റർസ് ടീം അംഗം ശരത് അരവിന്ദ് സ്വാഗതം പറഞ്ഞു. ബിജു പീറ്റർ അതിഥികൾക്കുള്ള മെമന്റൊ നൽകുകയും ബിനീഷ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
ടീം അംഗങ്ങളായുള്ള ലിബു, ബിബി, വിജയ്, ഡേവീസ്, അനീഷ്, നിതിൻ, നഹാസ്, ജോയ്, സാം, രതീഷ്, ജോജി, മധു, കെജിൻ എന്നിവർ സമ്മാനാർഹർക്കുള്ള ട്രോഫികൾ വിതരണം ചെയ്യുകയും ചടങ്ങുകൾ നിയന്ത്രിക്കുകയും ചെയ്തു.
ടൂർണമെന്റ് സ്പോൺസേർസായ മലബാർ ഗോഡ് ആൻഡ് ഡയമണ്ട്സ്, അൽ മുഫാസ് കമ്പനി, ഹയ റസ്റ്റാറന്റ്, ഹൈതം മലബാർ റസ്റ്റാറന്റ്, എംബ്രോ ട്രേഡിങ് കമ്പനി, ഐക്കൺ സ്പോർട്സ്, ലാൻഡ് മാർക്ക് ഗ്രാഫിക്സ്, അൽ ഹന ജനറൽ ട്രേഡിങ് കമ്പനി, എലിഗൻസ് ട്രാൻസ്പോർട് എന്നിവരെ ആദരിച്ചു.
വരുംവർഷങ്ങളിൽ കൂടുതൽ മികച്ച നിലയിൽ ടൂർണമെന്റ് സഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.