കുവൈത്ത് സിറ്റി: മലയാളി നാടകനടനും സംവിധായകനുമായ ബാബു ചാക്കോളക്ക് ‘സംസ്കൃതി രത്ന’ പുരസ്കാരം. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ സംഘടിപ്പിച്ച ‘നമസ്തേ ഇന്ത്യ’ പരിപാടിയോടനുബന്ധിച്ച് വിവിധ മേഖലയിലെ അഞ്ചുപേർക്കാണ് പുരസ്കാരം നൽകിയത്. പട്ടികയിലെ ഏക മലയാളിയാണ് ബാബു ചാക്കോള. പ്രവാസലോകത്ത് ഇന്ത്യൻ കലാ സാംസ്കാരിക മേഖലക്ക് നൽകിയ സംഭാവനകൾ മുൻനിർത്തിയാണ് അംഗീകാരം. 25 വർഷമായി കുവൈത്തിൽ പ്രവാസജീവിതം നയിക്കുന്ന ബാബു ചാക്കോള 25 നാടകങ്ങളിൽ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവിൽ കേരള ആർട്സ് ആൻഡ് നാടക അക്കാദമി (കാന) കുവൈത്ത് ഉപദേശക സമിതി ചെയർമാനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.