കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് അസർബൈജാൻ വിദേശകാര്യ മന്ത്രി ജെയ്ഹുൻ ബൈറമോവിൽ നിന്ന് കത്ത് ഏറ്റുവാങ്ങുന്നു
കുവൈത്ത് സിറ്റി: കുവൈത്തുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് അസർബൈജാൻ.
ഈ കാര്യം ഉണർത്തി അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് കുവൈത്ത് അമീർ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് കത്തയച്ചു.
കുവൈത്തിലെത്തിയ അസർബൈജാൻ വിദേശകാര്യ മന്ത്രി ജെയ്ഹുൻ ബൈറമോവിൽ നിന്ന് കത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എറ്റുവാങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, അവ വികസിപ്പിക്കാനുള്ള വഴികൾ, ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ എന്നിവ കത്തിൽ സൂചിപ്പിച്ചു.
അസർബൈജാൻ സന്ദർശിക്കാനുള്ള അമീറിനുള്ള ക്ഷണവും കത്തിൽ ഉൾപ്പെടുന്നു.ബയാൻ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ വിദേശകാര്യമന്ത്രി അബ്ദുല്ല അൽ യഹ്യ, കിരീടാവകാശിയുടെ ദിവാൻ മേധാവി റിട്ട. ലഫ്റ്റനന്റ് ജനറൽ ജമാൽ അൽ തിയാബ്, കിരീടാവകാശി ദിവാനിലെ വിദേശകാര്യ അണ്ടർസെക്രട്ടറി മാസിൻ അൽ ഇസ്സ, യൂറോപ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സഖീദ് മറാഫി, കുവൈത്തിലെ അസർബൈജാനി അംബാസഡർ എമിൽ കരിമോവ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.