മ​റി​യം അ​ൽ സാ​ദ്

പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക അ​ൽ സാ​ദി​ന് എ.​വൈ.​സി.​സി.​സി അം​ഗ​ത്വം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ൽ മ​നാ​ഖ് പ​രി​സ്ഥി​തി അ​സോ​സി​യേ​ഷ​ൻ ഡ​യ​റ​ക്ട​റും സ്ഥാ​പ​ക​യു​മാ​യ മ​റി​യം അ​ൽ സാ​ദി​ന് അ​റ​ബ് യൂ​ത്ത് കൗ​ൺ​സി​ൽ ഫോ​ർ ക്ലൈ​മ​റ്റ് ചേ​ഞ്ച് (എ.​വൈ.​സി.​സി.​സി) കൗ​ൺ​സി​ൽ അം​ഗ​ത്വം. കാ​ലാ​വ​സ്ഥ​യും പ​രി​സ്ഥി​തി​യും സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്കും പ്ര​തി​ബ​ദ്ധ​ത​ക​ൾ​ക്കു​മു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് അം​ഗ​ത്വം.

2021ൽ ​ആ​രം​ഭി​ച്ച ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​സ്ഥാ​ന​മാ​ണ് എ.​വൈ.​സി.​സി.​സി. വി​ദ്യാ​ഭ്യാ​സം, ഗ​വേ​ഷ​ണം, സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്തം എ​ന്നി​വ​യി​ലൂ​ടെ കു​വൈ​ത്തി​ലെ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം, സു​സ്ഥി​ര​ത എ​ന്നി​വ​യു​ടെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യി 2021 ൽ ​സ്ഥാ​പി​ത​മാ​യ ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ് അ​ൽ​മ​നാ​​ഖ് എ​ന്നും മ​റി​യം അ​ൽ സാ​ദി​ൻ പ​റ​ഞ്ഞു.

പ​രി​സ്ഥി​തി മേ​ഖ​ല​യി​ൽ പ്രാ​ദേ​ശി​ക​മാ​യും ആ​ഗോ​ള​ത​ല​ത്തി​ലും പ്ര​വ​ർ​ത്തി​ക്കാ​ൻ ഈ ​സ്ഥാ​നം കു​വൈ​ത്തി​ക​ൾ​ക്ക് അ​വ​സ​രം ന​ൽ​കു​മെ​ന്ന് കു​വൈ​ത്തി​ലെ പ്ര​മു​ഖ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ അ​ഭി​ഭാ​ഷ​ക​ൻ അ​ൽ സാ​ദ് പ​റ​ഞ്ഞു. അം​ഗ​ത്വം വ​ലി​യ ബ​ഹു​മ​തി ആ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - AYCCC Membership to Environment activist Al Saad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.