നാഷനൽ കൺട്രോൾ സെന്ററിൽ ഒരുക്കിയ സ്ക്രീൻ
കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി ഉപഭോഗവും പ്രവർത്തനവും സൂക്ഷ്മമായി നിരീക്ഷിച്ച് കുവൈത്ത് നാഷനൽ കൺട്രോൾ സെന്ററിലെ ജീവനക്കാർ. വൈദ്യുതി ഗ്രിഡിന്റെ മേൽനോട്ടത്തിനും പ്രവർത്തനത്തിനുമായി ജീവനക്കാർ 24 മണിക്കൂറും ഉത്സാഹത്തോടെ പ്രവർത്തിക്കുന്നതായി അധികൃതർ വ്യക്തമാക്കി.സെന്ററിൽ സ്ഥാപിച്ച വലിയ ഡിസ്പളേ സ്ക്രീനിലൂടെ ജീവനക്കാർക്ക് പതിവ് അറ്റകുറ്റപ്പണി ജോലികൾക്ക് മേൽനോട്ടം വഹിക്കാനാകും. വൈദ്യുതി തടസ്സങ്ങളും തകരാറുകളും കണ്ടെത്താനും കഴിയും.ഉപഭോക്താക്കൾക്ക് തുടർച്ചയായ വിതരണം ഉറപ്പാക്കുന്നതിന് ഊർജത്തിന്റെ കാര്യക്ഷമമായ ഉപയോഗവും കേന്ദ്രം ഉറപ്പാക്കുന്നു.
അതേസമയം, താപനില ഉയർന്ന നിലയിൽ തുടരുന്നതിനാൽ വൈദ്യുതിയുടെ ഉപഭോഗവും ഉയർന്നിട്ടുണ്ട്. വൈദ്യുതി ഉപയോഗത്തിൽ സൂക്ഷ്മത പാലിക്കാനും അനാവശ്യ ഉപകരണങ്ങളുടെ പ്രവർത്തനം ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഉപയോഗം വലിയ രീതിയിൽ വർധിച്ചതോടെ കഴിഞ്ഞ വർഷം രാജ്യത്ത് ആദ്യമായി പവർകട്ട് ഏർപ്പെടുത്തിയിരുന്നു. ഈ വർഷം അത് ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് മന്ത്രാലയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.