Posted On
date_range Updated On
date_range സ്കൂൾ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ നടപടി
കുവൈത്ത് സിറ്റി: അഹമ്മദിയിലെ സ്കൂൾ ജീവനക്കാർക്ക് നേരെയുണ്ടായ ആക്രമണത്തിൽ വിദ്യാഭ്യാസ മന്ത്രാലയം നിയമനടപടി ആരംഭിച്ചു.
അധ്യാപകരെയും അസി. പ്രിൻസിപ്പലുകളെയും ഒരു വിദ്യാർഥിയും ബന്ധുക്കളും ആക്രമിച്ചതാണ് സംഭവമെന്ന് അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ അധ്യാപകർക്ക് പരിക്കേറ്റു. സംഭവം ഔദ്യോഗികമായി അധികാരികളെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തിനൊടുവിൽ കുറ്റവാളികളെ പിടികൂടിയതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.