പെ​രു​ന്നാ​ൾ ഒ​രു​ക്ക​മാ​യി എ.​ടി.​എ​മ്മു​ക​ളി​ൽ നി​റ​യെ പ​ണം

കു​വൈ​ത്ത്​ സി​റ്റി: ബ​ലി പെ​രു​ന്നാ​ളി​ന്​ മു​ന്നോ​ടി​യാ​യി വി​വി​ധ ബാ​ങ്ക്​ എ.​ടി.​എ​മ്മു​ക​ളി​ൽ എ​ല്ലാ ക​റ​ൻ​സി ഡെ​നോ​മി​നേ​ഷ​നു​ക​ളും ല​ഭ്യ​മാ​ണെ​ന്ന്​ കു​വൈ​ത്ത്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​റി​യി​ച്ചു. ഒ​ന്ന്, അ​ഞ്ച്, പ​ത്ത്, 20 നോ​ട്ടു​ക​ൾ ല​ഭി​ക്കും. സാ​ധാ​ര​ണ നി​ല​യി​ൽ എ​ല്ലാ എ.​ടി.​എ​മ്മു​ക​ളി​ലും ചെ​റി​യ നോ​ട്ടു​ക​ൾ ല​ഭ്യ​മാ​വാ​റി​ല്ല. പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്​ വ​ർ​ധി​ച്ച ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ്​ മു​ഴു​വ​ൻ നോ​ട്ടു​ക​ളും ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

അ​വ​ന്യൂ​സ്​ മാ​ൾ, ഗേ​റ്റ്​ മാ​ൾ, 360 മാ​ൾ, അ​വ്​​താ​ദ്​ അ​ൽ ജ​ഹ്​​റ മാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ എ.​ടി.​എ​മ്മു​ക​ളി​ൽ നോ​ട്ട്​ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. ബാ​ങ്കു​ക​ൾ​ക്ക്​ ക​ഴി​ഞ്ഞ ആ​ഴ്​​ച പു​തി​യ ക​റ​ൻ​സി​യും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ എ​ത്തി​ച്ചു​ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - ATMs are full of cash in preparation for Idul Fitwar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.