കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ സാങ്കേതിക വിദഗ്ധരുടെ കൂട്ടായ്മയായ ഐ.ടി എക്‌സ്‌പേര്‍ട്‌സ് ആൻഡ് എൻജിനീയേഴ്സ് എന്ന ടെക്ടോക് എന്ന പുതിയ പരിപാടി തുടങ്ങുന്നു.
പുതിയ സാങ്കേതിക വാർത്തകൾ, വരാൻ പോവുന്ന വെല്ലുവിളികൾ തുടങ്ങിയവ പാനൽ ചർച്ചകളിലൂടെയും ക്ലാസുകളിലൂടെയും അവതരിപ്പിക്കും.ഓരോ യോഗത്തിനും മുന്നോടിയായി അതതു മേഖലകളിൽ പ്രാവീണ്യമുള്ളവരെ ഗൂഗ്ൾ ഫോം വഴി തിരഞ്ഞെടുക്കും. തുടക്കത്തിലെ പ്രോഗ്രാം മോഡറേറ്ററായി ഷാജിൽ മേലേതിൽ, റിയസ് ഇബ്രാഹിം എന്നിവരെ തിരഞ്ഞെടുത്തു. സാജിദ് പരിയാരത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ മുനീബ് പാഴൂർ സ്വാഗതം പറഞ്ഞു.
ശൈഖ് സലിം, പി.പി. ബഷീർ, അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. റിയാസ് അഹമ്മദ് നന്ദി പറഞ്ഞു. കൂട്ടായ്മ വാട്സാപ്പ്, ടെലഗ്രാം, ലിങ്ക്ടിൻ, ഫേസ്ബുക്, യുട്യൂബ് ചാനൽ മുതലായ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ചാണ് ആശയവിനിമയം നടത്തുന്നത്. കൂടുതൽ വിവരങ്ങള്‍ www.itee.in വെബ്‌സൈറ്റിലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.