ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത: കുവൈത്ത്, നേപ്പാൾ മത്സരം ഇന്ന്
കുവൈത്ത് സിറ്റി: ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ കുവൈത്ത് ശനിയാഴ്ച നേപ്പാളിനെ നേരിടും. ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയോട് തോറ്റ കുവൈത്തിന് നേപ്പാളിനോട് ജയിച്ചേ പറ്റൂ. മറ്റൊരു മത്സരത്തിൽ പോയന്റ് നിലയിൽ ഓരോ ജയവുമായി മുന്നിലുള്ള ജോർഡൻ ഇന്തോനേഷ്യയെ നേരിടും. ഗ്രൂപ്പിലെ ഒരു ടീമാണ് ഏഷ്യൻ കപ്പിന് നേരിട്ട് യോഗ്യത നേടുക.
കുവൈത്തിനും നേപ്പാളിനും പോയന്റൊന്നുമില്ല. എല്ലാ ഗ്രൂപ്പുകളിൽനിന്നുമായി മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരും യോഗ്യത നേടുമെന്നതിനാൽ ഗോൾനിലപോലും പ്രധാനമാണ്. കുവൈത്തിന്റെ അടുത്ത മത്സരം കരുത്തരായ ജോർഡനെതിരെ ആയതിനാൽ മികച്ച ഗോൾ ശരാശരിയിൽ നേപ്പാളിനെതിരെ ജയിക്കേണ്ടത് കുവൈത്തിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്.
ജോർഡൻ, ഇന്തോനേഷ്യ മത്സരം സമനില ആകണമെന്നാണ് കുവൈത്ത് ആരാധകർ ആഗ്രഹിക്കുന്നത്. കുവൈത്ത്, നേപ്പാൾ മത്സരം വൈകീട്ട് 7.15നും ജോർഡൻ, ഇന്തോനേഷ്യ മത്സരം രാത്രി 10.15നുമാണ്. രണ്ട് കളിയും നടക്കുന്നത് കുവൈത്തിലെ ശൈഖ് ജാബിർ സ്റ്റേഡിയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.