Posted On
date_range Updated On
date_range അഞ്ചു കിലോ മയക്കുമരുന്നുമായി പിടിയിൽ
കുവൈത്ത് സിറ്റി: യു.എസിൽ നിന്നെത്തിയ ആളിൽനിന്ന് കസ്റ്റംസ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. എകദേശം അഞ്ചു കിലോ നിരോധിത മയക്കുമരുന്നാാണ് കുവൈത്ത് കസ്റ്റംസ് പിടിച്ചെടുത്തത്. പതിവ് പരിശോധനക്കിടെ ഇയാളിൽ ഒന്നിലധികം ബാഗുകളും ഒരു പ്ലാസ്റ്റിക് കുപ്പിയും കസ്റ്റംസ് ഇൻസ്പെക്ടർ കണ്ടെത്തി.
സംശയം തോന്നി വിശദ പരിശോധനയും ലബോറട്ടറി ടെസ്റ്റും നടത്തി ലഹരിവസ്തുവാണെന്ന് തെളിഞ്ഞു.
പ്രതിയേയും കണ്ടുകെട്ടിയ വസ്തുക്കളും കൂടുതൽ നിയമനടപടികൾക്കായി ജനറൽ ഡിപ്പാർട്മെന്റ് ഫോർ കോമ്പാറ്റിങ് നാർക്കോട്ടിക്സിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.