കുവൈത്ത് സിറ്റി: സാംസ്കാരിക പൈതൃകവും ആധുനികതയും സമന്വയിപ്പിച്ച് അറേബ്യൻ ഗൾഫ് സ്ട്രീറ്റിന് പുതിയ രൂപം. കടൽതീരത്തെയും നഗരത്തെയും ഒരേപോലെ മനോഹരമാക്കുന്ന പുതിയ ലൈറ്റുകൾ ഗൾഫ് സ്ട്രീറ്റിൽ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. ഇത് സ്ട്രീറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയ നിലയിലാണ്. അൽ-തആവൂൻ സ്ട്രീറ്റ് (അൽ-ബലാജാത്ത്) മുതൽ കുവൈത്ത് പെട്രോളിയം കോർപറേഷൻ കെട്ടിടംവരെ നീളുന്ന പാതയിലാണ് ഈ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. 1500 പരമ്പരാഗത ലാമ്പ് പോസ്റ്റുകൾക്ക് പകരമായി ഊർജം ലാഭിക്കുന്ന എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചത്.ഇത് 50-60 ശതമാനം വരെ ഊർജ ഉപഭോഗം കുറക്കാൻ സഹായിക്കുമെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.