അറബ് ഫുട്സാൽ കപ്പിൽ മോറിത്താനിയക്കെതിരെ ഗോൾ നേടിയ കുവൈത്ത് താരങ്ങളുടെ ആഹ്ലാദം
കുവൈത്ത് സിറ്റി: സൗദിയിലെ ദമ്മാമിൽ നടക്കുന്ന അറബ് ഫുട്സാൽ കപ്പ് ടൂർണമെന്റിൽ എ ഗ്രൂപ് മത്സരത്തിൽ കുവൈത്തിൽ വൻ വിജയം. മോറിത്താനിയയെ രണ്ടിനെതിരെ ഏഴ് ഗോളുകൾക്കാണ് കുവൈത്ത് തകർത്തത്. അബ്ദുറഹ്മാൻ അൽ തവീൽ നേടിയ ഹാട്രിക്കും അബ്ദുല്ലത്തീഫ് അൽ അബ്ബാസിയുടെ ഇരട്ടഗോളും സാലിഹ് അൽ ഫാദിൽ, സുൽത്താൻ അൽ മജീദ് എന്നിവർ നേടിയ ഓരോ ഗോളുമാണ് കുവൈത്തിന് വിജയം നേടിക്കൊടുത്തത്.
അബ്ദുല്ലത്തീഫ് അൽ അബ്ബാസി കളിയിലെ താരമായി. ബ്രസീലിയൻ പരിശീലകൻ റിക്കാർഡോ സോബ്രാലിന്റെ കീഴിൽ ഇറങ്ങിയ കുവൈത്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ മൊറോകോയോട് തോറ്റ ടീം പിഴവുകൾ പരിഹരിച്ചാണ് മൈതാനത്ത് ഇറങ്ങിയത്.
പ്രതിരോധം കടുപ്പിച്ചതിനൊപ്പം ആക്രമണത്തിന് മൂർച്ച കൂട്ടുകയും കൂടി ചെയ്തതോടെ എതിരാളികൾ പതറി. സോമാലിയക്കെതിരെയാണ് കുവൈത്തിന്റെ അടുത്ത മത്സരം. എ ഗ്രൂപ്പിൽ മൊറോകോയും മോറിത്താനിയയും തമ്മിലുള്ള മത്സരവും നിർണായകമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.