??????? ?????? ?????????????????? ?????????? ????? ??????

കാർട്ടണുകളിൽ ഖുർആൻ പേജ്​: ഇറാനി ആപ്പിൾ സഹകരണ സംഘങ്ങൾ പിൻവലിച്ചു

കുവൈത്ത് സിറ്റി: ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ആപ്പിളുകള്‍ വിതരണം ചെയ്യുന്നത് താൽക്കാലികമായി നിര്‍ത് തിവെച്ചതായി സബാഹ്​ അല്‍ അഹ്​മദ് സിറ്റി കോഒാപറേറ്റിവ് സൊസൈറ്റി പ്രഖ്യാപിച്ചു.

ആപ്പിള്‍ പൊതിഞ്ഞ കാര്‍ട്ടണുകള്‍ക്കുള്ളില്‍ ഖുര്‍ആനി​​െൻറ പേജുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. റിഖ, മന്‍ഗഫ്, സബാഹിയ്യ സഹകരണ സംഘങ്ങളും ഇത്തരമൊരു തീരുമാനം എടുത്തതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട്​ ചെയ്തു.

അടുത്തൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിലക്ക്​ തുടരും. അതിനിടെ, ഖുർആൻ പേജുകൾ സാധനങ്ങൾ പൊതിയാൻ ഉപയോഗിച്ചത്​ കണ്ടെത്തിയ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്ന്​ വാണിജ്യ വകുപ്പ് അറിയിച്ചു. പിടിച്ചെടുത്ത ആപ്പിള്‍ കാര്‍ട്ടണുകള്‍ ബന്ധപ്പെട്ട വകുപ്പിലേക്കയച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - apple box-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.