കുവൈത്ത് സിറ്റി: കേരളത്തിൽ കായികതാരങ്ങൾക്ക് അനുകൂല സാഹചര്യമല്ല നിലവിലുള്ളതെ ന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ്. എൻ.ബി.ടി.സി വിൻറർ കാർണിവലിെൻറ ഭാഗമായ മാരത്ത ൺ ഫ്ലാഗ് ഒാഫിന് കുവൈത്തിലെത്തിയതായിരുന്നു അവർ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ക ായികതാരങ്ങൾക്ക് നല്ല പരിഗണന ലഭിക്കുന്നു.
കേരളം ഇക്കാര്യത്തിൽ പിന്നിലാണ്. കായികതാരങ്ങൾക്ക് മികച്ച ജോലികളും സാഹചര്യങ്ങളും ഒരുക്കുന്നതിനാലാണ് പ്രതിഭാധനരായ മലയാളി താരങ്ങൾ മറ്റു സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും വേണ്ടി മത്സരിക്കുന്നത്.
മറ്റു സംസ്ഥാനങ്ങൾ കായികതാരങ്ങൾക്ക് ഉന്നതപദവികൾ നൽകുമ്പോൾ രാജ്യാന്തര താരങ്ങൾക്കുപോലും ക്ലർക്ക് തസ്തികയാണ് കേരളം നൽകുന്നത്. ദേശീയ ഗെയിംസ് കഴിഞ്ഞ് മൂന്നുവർഷമായിട്ടും മെഡൽ ജേതാക്കൾക്ക് ജോലി നൽകാത്തത് പ്രതിഷേധാർഹമാണ്. കായികമേഖലയിൽ സർക്കാർ നയം രാഷ്ട്രീയപരമായി നടപ്പാക്കുന്ന പ്രവണത ഒഴിവാക്കേണ്ടതാണെന്നും അഞ്ജു ബോബി ജോർജ് കുവൈത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.