വിദേശകാര്യമന്ത്രി ശൈഖ് സലീം അൽ ജാബിർ അസ്സഹാബ് ക്യൂബൻ അംബാസഡർകൊപ്പം
Posted On
date_range Updated On
date_range ജി- 77 ഉച്ചകോടിയിലേക്ക് അമീറിന് ക്ഷണം
കുവൈത്ത് സിറ്റി: ക്യൂബയിൽ നടക്കുന്ന ജി- 77 ഉച്ചകോടിയിൽ പങ്കെടുക്കാൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് ക്ഷണം.
ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനലിന്റെ ക്ഷണക്കത്ത് കുവൈത്തിലെ ക്യൂബൻ അംബാസഡർ ജോസ് സാഞ്ചസ് വിദേശകാര്യമന്ത്രി ശൈഖ് സലീം അൽ ജാബിർ അസ്സബാഹിന് കൈമാറി.
ക്യൂബൻ തലസ്ഥാനമായ ഹവാനയിൽ സെപ്റ്റംബർ 15,16 തീയതികളിലാണ് ഉച്ചകോടി. വികസ്വര രാജ്യങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ജി- 77. വിവിധ രാജ്യങ്ങൾ നേരിടുന്ന പ്രശ്നങ്ങളും പൊതുവായ ആശങ്കകളും പ്രതീക്ഷകളും ഉച്ചകോടിയിൽ ചർച്ചചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.