കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്

പെരുന്നാൾ ആശംസയുമായി അമീർ

കു​വൈത്ത്​ സിറ്റി: രാജ്യനിവാസികൾക്ക്​ പെരുന്നാൾ ആശംസയുമായി കുവൈത്ത്​ അമീർ ശൈഖ്​ നവാഫ്​ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​. കോവിഡ്​ പ്രതിരോധത്തിനായി കർമരംഗത്തുള്ളവർ രാജ്യത്തി​െൻറ അഭിമാനമാണെന്നും ജീവത്യാഗം ചെയ്​ത മുന്നണിപ്പോരാളികളെ രാജ്യം എന്നും ഒാർക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കാലത്തെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ദേശീയ താൽപര്യത്തിന്​ മുൻഗണന നൽകലും കൂട്ടായ പരിശ്രമവും അനിവാര്യമാണെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു. കിരീടാവകാശി ശൈഖ്​ മിശ്​അൽ അൽ അഹ്​മദ്​ അൽ ജാബിർ അസ്സബാഹ്​, പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​, സ്​പീക്കർ മർസൂഖ്​ അൽ ഗാനിം എന്നിവരും കുവൈത്തികളും വിദേശികളും ഉൾപ്പെടെ രാജ്യനിവാസികൾക്ക്​ പെരുന്നാൾ ആശംസ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.