ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്
Posted On
date_range Updated On
date_range സ്നേഹവും സംതൃപ്തിയും ആശംസിച്ച് അമീർ
കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പൗരന്മാർക്കും താമസക്കാർക്കും പെരുന്നാൾ ആശംസകൾ നേർന്നു. എല്ലാവർക്കും സമൃദ്ധമായ ആരോഗ്യവും സ്നേഹവും സംതൃപ്തിയും ലഭിക്കട്ടെയെന്ന് അമീർ അറിയിച്ചു.
ലോകമെമ്പാടും സമാധാനവും സുരക്ഷിതത്വവും കൈവരട്ടെ എന്നും കുവൈത്തിന്റെ സുരക്ഷയും സമൃദ്ധിയും നിലനിർത്താൻ ദൈവത്തോട് അപേക്ഷിക്കുന്നതായും അമീർ വ്യക്തമാക്കി. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹും പൗരന്മാർക്കും താമസക്കാർക്കും പെരുന്നാൾ ആശംസയും അഭിനന്ദനങ്ങളും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.