Posted On
date_range Updated On
date_range അമീറും യു.എ.ഇ വൈസ് പ്രസിഡൻറും മക്കയിൽ ചർച്ച നടത്തി
കുവൈത്ത് സിറ്റി: അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും യു.എ.ഇ വൈസ് പ്രസിഡൻറും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമും ചർച്ച നടത്തി. മക്കയിലെ അമീറിെൻറ താമസ സ്ഥലത്തെത്തിയാണ് യു.എ.ഇ വൈസ് പ്രസിഡൻറ് അമീറുമായി സംഭാഷണം നടത്തിയത്. വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചർച്ച. ജോർഡനെ സഹായിക്കുന്നതിനുവേണ്ടി മക്കയിൽ നടന്ന പ്രത്യേക യോഗത്തിൽ സംബന്ധിക്കാനാണ് ഇരുവരും മക്കയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.