Posted On
date_range Updated On
date_range ലബനാൻ പ്രധാനമന്ത്രി അമീറുമായി ചർച്ച നടത്തി
കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിന് കുവൈത്തിലെത്തിയ ലബനാൻ പ്രധാനമന്ത്രി സഅദുദ്ദീൻ അൽ ഹരീരി അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി.
ഞായറാഴ്ച രാവിലെ ബയാൻ പാലസിൽ നടന്ന ചർച്ചയിൽ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, വിദേശകാര്യമന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അസ്സബാഹ്, അമീരി ദീവാനി ഉപദേഷ്ടാവ് മുഹമ്മദ് ദൈഫുല്ല ശറാർ, വാർത്താവിനിമയ മന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല അസ്സബാഹ് എന്നിവരും സംബന്ധിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിലെ ചരിത്രപരമായ സഹകരണ ബന്ധം ശക്തമായി തുടരേണ്ടതിെൻറ ആവശ്യകത അമീറും ഹരീരിയും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.