ഡോ. ​ഹു​സൈ​ൻ അ​ൽ മു​സ​ല്ല​മി​നെ അ​മീ​ർ അ​ഭി​ന​ന്ദി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: ജ​ല കാ​യി​ക വി​നോ​ദ​ങ്ങ​ളു​ടെ അ​ന്താ​രാ​ഷ്​​ട്ര സം​ഘ​ട​ന​യാ​യ 'ഫി​ന' പ്ര​സി​ഡ​ൻ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഹു​സൈ​ൻ അ​ൽ മു​സ​ല്ല​മി​നെ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്​ അ​ഭി​ന​ന്ദി​ച്ചു.

നീ​ന്ത​ൽ, വാ​ട്ട​ർ പോ​ളോ, ഡൈ​വി​ങ്, ആ​ർ​ട്ടി​സ്​​റ്റി​ക്​ സ്വി​മ്മി​ങ്, ഒാ​പ​ൺ വാ​ട്ട​ർ, ഹൈ ​ഡൈ​വി​ങ്​ തു​ട​ങ്ങി​യ കാ​യി​ക ഇ​ന​ങ്ങ​ളു​ടെ ഭ​ര​ണ സ​മി​തി​യാ​ണ്​ ഫി​ന. അ​ന്താ​രാ​ഷ്​​ട്ര ഒ​ളി​മ്പി​ക്​ ക​മ്മി​റ്റി​യു​ടെ കീ​ഴി​ലാ​ണ്​ ഇ​ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

സം​ഘ​ട​ന​യെ മി​ക​ച്ച രീ​തി​യി​ൽ ന​യി​ക്കാ​നും കു​വൈ​ത്തി​നും മേ​ഖ​ല​ക്കും ബ​ന്ധ​പ്പെ​ട്ട കാ​യി​ക ഇ​ന​ങ്ങ​ൾ​ക്കും നേ​ട്ട​മു​ണ്ടാ​ക്കാ​നും ക​ഴി​യ​െ​ട്ട​യെ​ന്ന്​ അ​മീ​ർ ആ​ശം​സി​ച്ചു. ഖ​ത്ത​റി​ലെ ദോ​ഹ​യി​ൽ ന​ട​ന്ന ജ​ന​റ​ൽ കോ​ൺ​ഗ്ര​സി​ലാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വി​വേ​ച​ന​മി​ല്ലാ​തെ​യും ഒ​രു​മ​യോ​ടെ​യും ഭ​ര​ണ​ചെ​ല​വ്​ കു​റ​ച്ചും കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്​ പി​ന്തു​ണ ന​ൽ​കി​യും സം​ഘ​ട​ന​യെ ന​യി​ക്കു​മെ​ന്ന്​ ഹു​സൈ​ൻ അ​ൽ മു​സ​ല്ലം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ന്​ ശേ​ഷം വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Tags:    
News Summary - Amir congratulated Dr. Hussein al-Musallam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.