കുവൈത്ത് സിറ്റി: അമേരിക്കൻ സന്ദർശനം കഴിഞ്ഞ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിൽ തിരിച്ചെത്തി. ദേശീയ ഗാർഡ് ഉപമേധാവി ശൈഖ് മിശ്അൽ അൽ അഹ്മദിനും ഔദ്യോഗിക സംഘത്തിനുമൊപ്പം ബുധനാഴ്ച രാവിലെയാണ് അമീർ കുവൈത്തിൽ വിമാനമിറങ്ങിയത്. വാഷിങ്ടണിൽ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപുമായി ഔദ്യോഗികസംഭാഷണങ്ങൾ നടത്തിയശേഷമാണ് അമീറിെൻറ മടക്കം. കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽ ഗാനിം, പ്രതിരോധമന്ത്രി ശൈഖ് മുഹമ്മദ് അൽ ഖാലിദ്, അമീരി ദീവാനിയ സഹമന്ത്രി ശൈഖ് അലി അൽ ജർറാഹ് അസ്സബാഹ്, ആഭ്യന്തരമന്ത്രി ശൈഖ് ഖാലിദ് അൽ ജർറാഹ് അസ്സബാഹ്, ധനകാര്യമന്ത്രി അനസ് അൽ സാലിഹ്, മന്ത്രിസഭകാര്യമന്ത്രി ശൈഖ് മുഹമ്മദ് അൽ അബ്ദുല്ല, ശൈഖ് നാസർ അൽ മുഹമ്മദ് എന്നിവരും പൊലീസിലെയും സൈന്യത്തിലെയും മുതിർന്ന ഉദ്യോഗസ്ഥരും അമീറിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. അമീറിെൻറ ഓഫിസ് മേധാവി അഹ്മദ് ഫഹദ് അൽ ഫഹദ്, അമീരി ദീവാനിയ ഉപദേഷ്ടാവ് മുഹമ്മദ് അബ്ദുല്ല അബുൽ ഹസൻ, അമീറിെൻറ േപ്രാട്ടോകോൾകാര്യ മേധാവി ശൈഖ് ഖാലിദ് അൽ അബ്ദുല്ല തുടങ്ങിയവരാണ് ഔദ്യോഗികസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.