Posted On
date_range Updated On
date_range അമ്പിളി ദിലി നിര്യാതയായി
കുവൈത്ത് സിറ്റി: കുവൈത്തിൽ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറ സാന്നിദ്ധ്യമായിരുന്ന അമ്പിളി ദിലി (53) നിര്യാതയായി. അസുഖ ബാധിതയായി ചികിൽസയിലായിരുന്നു. കുവൈത്ത് ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ മുൻ ചെയർപേഴ്സൺ, കുവൈത്ത് ഒ.ഐ.സി.സി പ്രവർത്തക എന്നീ നിലകളിൽ മലയാളികൾക്കിടയിൽ സജീവമായിരുന്നു. ആലപ്പുഴ സ്വദേശയായ അമ്പിളി ദിലി എറണാകുളത്തായിരുന്നു താമസം.
ഭർത്താവ് ദിലി പാലക്കാട് കുവൈത്ത് അൽമീർ ടെക്നിക്കൽ കമ്പനിയിലെ പ്രൊജക്ട് മാനേജരാണ്. മകൻ ദീപക് കുവൈത്തിൽ ജോലി ചെയ്യുന്നു. മകൾ ദീപിക യു.കെയിലാണ്.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.