ശാരദാ ദേവി

കുവൈത്തിൽ വാഹനാപകടം; ആലപ്പുഴ സ്വദേശി മരണപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശി ശാരദാ ദേവി (64) മരണപ്പെട്ടു. ആലപ്പുഴ എഴുപുന്ന പെരേപ്പറമ്പിൽ പരേതനായ വിശ്വനാഥൻ നായരുടെ ഭാര്യയാണ്. ഞായറാഴ്ച വൈകുന്നേരം കുവൈത്ത് ഫ്യൂണൈറ്റീസ് ഏരിയയിലാണ് അപകടം.

പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ മംഗഫ് യൂനിറ്റ് കൺവീനറായ ശാരദാ ദേവി കുവൈത്ത് മലയാളികളുടെ ഇടയിൽ സുപരിചിതയായിരുന്നു.

അദാൻ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ, സാമൂഹിക പ്രവർത്തകൻ സമീർ കാസീം എന്നിവരുടെ നേതൃത്വത്തിൽ ഇതിനായുള്ള നടപടികൾ നടന്നുവരികയാണ്.

Tags:    
News Summary - Alappuzha native dies in car accident in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.