കുവൈത്ത് സിറ്റി: കുവൈത്തിലെ ഹിദായ മദ്റസ വിദ്യാർഥികളുടെ 2024 -25 വർഷത്തെ ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ ടീമുകളായി ആസ്പൈർ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന മത്സരത്തിൽ സലാഹുദ്ദീൻ അയ്യൂബി ടീം ജേതാക്കളായി. മുഹമ്മദ് അൽ ഫാതിഹ് ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ ഖുർആൻ, വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങൾ, ഒപ്പന, മൈം, കോൽക്കളി, വട്ടപ്പാട്ട്, നാടകം, ദഫ് മുട്ട് തുടങ്ങി വിവിധ തരം കലാ മത്സരങ്ങൾ ഫെസ്റ്റിനെ വർണാഭമാക്കി. മത്സര വിജയികൾക്കും ഓവറോൾ ചാമ്പ്യന്മാർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. പരിപാടിയിൽ കുട്ടികളുടെ ഫലസ്തീൻ ഐക്യദാർഢ്യവും ശ്രദ്ധേയമായിരുന്നു.
സമാപന സമ്മേളനം മുനീർ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. കുവൈത്ത് ഇസ്ലാമികകാര്യ മന്ത്രാലയ പ്രതിനിധി അബ്ദുല്ല അൽ ഉതൈബി അജീൽ കഴിഞ്ഞ വർഷം അഞ്ചാം ക്ലാസിൽനിന്ന് വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അൽ ഹിദായ പി.ടി.എ പ്രസിഡന്റ് ശഹീദ് ലബ്ബ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ഹാരിസ് അൽ ഹാഫിസ് അൽ ഹാദി മുഖ്യ പ്രഭാഷണം നടത്തി. പത്തനംതിട്ട ജില്ല അസോസിയേഷൻ ജനറൽ സെക്രട്ടറി ഷാജി പത്തനംതിട്ട, കെൽട്രോ മാനേജിങ് ഡയറക്ടർ ഇസ്മായിൽ, കോം ടോൺ മൊബൈൽ മാനേജിങ് ഡയറക്ടർ അബ്ദുൽ ജലീൽ, പി.ടി.എ സെക്രട്ടറി ഷറഫലി, സാമൂഹിക പ്രവർത്തകരായ എൻജിനീയർ അബ്ദുറഹീം, അഷ്റഫ് കാളത്തോട്, ഹാഷിം നാദാപുരം, മദ്റസ ഭാരവാഹികളായ റെജി സിദ്ദീഖ്, മഹ്റൂഫ്, സയ്യിദ് ബുഹാരി എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പൽ ഷംനാദ് മൗലവി സ്വാഗതവും പ്രോഗ്രാം കോഓഡിനേറ്റർ മൊയ്ഹദീൻ അൽ ഖാസിമി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.