അൽ ഹംറ മാളിൽ ഒരുക്കിയ മക്രോൺ ഡിസ്പ്ലേ
Posted On
date_range Updated On
date_range വലിയ മക്രോൺ ഡിസ്പ്ലേ; അൽ ഹംറ മാൾ ഗിന്നസ് ബുക്കിൽ
കുവൈത്ത് സിറ്റി: ലോകത്തിലെ വലിയ മക്രോൺ ഡിസ്പ്ലേയുമായി കുവൈത്തിലെ അൽ ഹംറ മാൾ ഗിന്നസ് ബുക്കിൽ ഇടംനേടി. ദേശീയ-വിമോചന ആഘോഷങ്ങളുടെ ഭാഗമായാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഒമ്പതു ജീവനക്കാർ 260 മണിക്കൂര്‍ ജോലി ചെയ്താണ് നിർമാണം പൂര്‍ത്തീകരിച്ചത്. ദേശീയ പതാകയുടെ രൂപത്തിൽ നാലു നിറങ്ങളിലായാണ് ഡിസ്പ്ലേ തയാറാക്കിയത്.
2013 മുതല്‍ തകര്‍ക്കപ്പെടാത്ത റെക്കോഡാണ് കുവൈത്തില്‍ ഭേദിച്ചത്.
‘റൂൺസു’മായി സഹകരിച്ച് തയാറാക്കിയ മക്രോൺ ഡിസ്പ്ലേ, ഓർഡബിൾ ആണ് സ്പോൺസർ ചെയ്തത്. പതാക കാണാന്‍ നൂറുകണക്കിന് പേരാണ് ഹംറ മാളില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.