അജ്പക് ബാഡ്മിന്റൺ ടൂർണമെന്റ് ഫ്ലയർ പ്രകാശനം
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) നെടുമുടി വേണു - അജ്പക് ട്രാവൻകൂർ എവർറോളിങ് ട്രോഫി ബാഡ്മിന്റൺ ടൂർണമെന്റ് ഫ്ലയർ പ്രകാശനം ചെയ്തു. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റർ ജോയൽ ജേക്കബ്, ബെല്ലാ ചാവോ ആർക്കിടെക്ടൽ ആൻഡ് ഇന്റീരിയർ സൊല്യൂഷൻ മാനേജിങ് ഡയറക്ടർ മനോജ് ചെങ്ങന്നൂരിന് ഫ്ലയർ നൽകി പ്രകാശനം ചെയ്തു.
ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷന്റെ പ്രസിഡന്റ് ബിനോയ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ രാജീവ് നടുവിലേമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ട്രഷറർ കുര്യൻ തോമസ് പൈനുംമൂട്, വനിത വേദി വൈസ് ചെയർപേഴ്സൻ അനിത അനിൽ എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും സ്പോർട്സ് വിങ് സെക്രട്ടറി ലിബു പായിപ്പാടൻ നന്ദിയും പറഞ്ഞു. സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ റഹിം പുഞ്ചിരി, പ്രോഗ്രാം കൺവീനർ മനോജ് പരിമണം, സംഘടനാചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ്, ജോയിന്റ് ട്രഷറർ സുരേഷ് വരിക്കോലിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ അജി ഈപ്പൻ തലവടി, സാം ആന്റണി, അനൈ കുമാർ, ശശി വലിയകുളങ്ങര, സിഞ്ചു ഫ്രാൻസിസ്, അജിത് കണ്ണമ്പാറ, ലിനോജ്, വനിതാ വിഭാഗം പ്രധിനിധി ആനി മാത്യു എന്നിവർ പങ്കെടുത്തു. ഈമാസം 15ന് അഹമ്മദിയ ഐസ്മാഷ് ബാഡ്മിന്റൺ കോർട്ടിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.