അബൂഹലീഫ: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) കുവൈത്ത് അബൂ ഹലീഫ ഏരിയ വനിതാ സംഗമം സംഘടിപ്പിച്ചു. അബൂഹലീഫ തനിമ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉത്തമസമുദായം എന്ന വിഷയത്തിൽ ഷിജി നിസാം പ്രഭാഷണം നടത്തി. മുസ്ലിം സമുദായം പ്രതിസന്ധികൾ നേരിടുന്ന സമകാലിക സാഹചര്യത്തിൽ വിശ്വാസം മുറുകെ പിടിച്ച് നന്മ കൽപിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തുകൊണ്ട് സമചിത്തതയോടെ നിലകൊള്ളണമെന്ന് ഉണർത്തി. നസീബ ജസീൽ കേക്ക് നിർമാണത്തെക്കുറിച്ച് ക്ലാസ് എടുത്തു. ഐവ ഏരിയ പ്രസിഡൻറ് സുമി നിയാസ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബുഷൈന റഫീഖ് സ്വാഗതവും ഏരിയ ട്രഷറർ നൂറ നജീബ് നന്ദിയും പറഞ്ഞു. സമീറ അസീസ് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.