കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് പ്രോഗ്രാം മാനേജ്മെൻറ് കൺസൽട്ടൻസിക്ക് ടെൻഡർ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി പൊതുമരാമത്ത് മന്ത്രാലയത്തിെൻറ ഉത്തരവ്. നേരത്തേ സെപ്റ്റംബർ 24 ആയി നിശ്ചയിച്ചിരുന്ന സമയപരിധിയാണ് ഒരുമാസം കൂടി നീട്ടിനൽകിയത്. ജൂലൈയിലാണ് മന്ത്രാലയം ലൂയിസ് ബെർഗർ, സി.എച്ച് റ്റു എം, എസ്.എൻ.സി ലാവലിൻ, ഇനെകോ, ഇജിസ്, ടർണർ ആൻഡ് ടൗൺസെൻഡ്, ഹിൽ ഇൻറർനാഷനൽ, പാർസൺസ് തുടങ്ങി പ്രമുഖ അന്താരാഷ്ട്ര കമ്പനികളിൽനിന്ന് ടെൻഡർ ക്ഷണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.