കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം നമ്പർ ടെർമിനൽ ബുധനാഴ്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഔദ്യോഗികമായി രാജ്യത്തിന് സമർപ്പിക്കും. ഇതോടെ വിമാനത്താവളത്തിലെ ടെർമിനലുകളുടെ എണ്ണം നാലാകും. നേരത്തേയുണ്ടായിരുന്ന പ്രധാന ടെർമിനലിനും ശൈഖ് സാദ് ടെർമിനലിനും പുറമെ ജസീറ എയർവേസിനായുള്ള പ്രത്യേക ടെർമിനലും അടുത്തിടെ പ്രവർത്തനം ആരംഭിച്ചിരുന്നു.
നാലാം ടെർമിനൽ ഈമാസം 25 മുതൽ പ്രവർത്തിച്ചുതുടങ്ങും. ആദ്യഘട്ടത്തിൽ ജി.സി.സി അറബ് സെക്ടറുകളിലേക്കുള്ള കുവൈത്ത് എയർവേസ് വിമാനങ്ങളാണ് നാലാം ടെർമിനൽ വഴി ഓപറേറ്റ് ചെയ്യുക. ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവെയ്സിന് വേണ്ടിയാണ് പ്രത്യേകം ടെർമിനൽ നിർമിച്ചത്.
ജൂലൈ 25 മുതലാണ് പുതിയ ടെർമിനൽ വഴി വിമാന സർവിസുകൾ ഓപറേറ്റ് ചെയ്തുതുടങ്ങുക. കുവൈത്ത് എയർവേസിെൻറ ഗൾഫ് അറബ് സെക്ടറുകളിലേക്കും തിരിച്ചുമുള്ള സർവിസുകൾക്കാണ് ആദ്യഘട്ടത്തിൽ നാലാം ടെർമിനൽ ഉപയോഗപ്പെടുത്തുക. ആഗസ്റ്റ് പകുതിയോടെ കമ്പനിയുടെ മുഴുവൻ സർവിസുകളും ഇങ്ങോട്ടുമാറ്റുമെന്ന് കുവൈത്ത് എയർവേസ് കോർപറേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.