കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തോടനുബന്ധിച്ച് പണിയുന്ന പുതിയ യാത്ര ടെർമിനൽ ഈ വർഷം പകുതിയോടെ പ്രവർത്തനക്ഷമമാകുമെന്ന് പാർപ്പിട-സേവനകാര്യമന്ത്രി ഡോ. ജിനാൻ ബൂഷഹരി പറഞ്ഞു. കഴിഞ്ഞദിവസം മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തിയ ശേഷം നടത്തിയ പ്രസ്താവനയിലാണ് അവർ ഇക്കാര്യം സൂചിപ്പിച്ചത്. പുതിയ യാത്ര ടെർമിനൽ പ്രവർത്തിച്ചു തുടങ്ങുന്നതോടെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലുള്ള സൗകര്യമാണ് യാഥാർഥ്യമാകുക. നിർമാണപ്രവൃത്തികൾ സമയബന്ധിതമായി മുന്നോട്ടുപോകുന്നുണ്ടെന്നും സാങ്കേതിക തടസ്സങ്ങളൊന്നും മുന്നിലില്ലെന്നും മന്ത്രി പറഞ്ഞു. നിർമാണം പുരോഗമിക്കുന്ന ടെർമിനലിൽ 14 ഗേറ്റുകളാണുള്ളത്. പ്രതിവർഷം 4.5 മില്യൺ യാത്രക്കാരെ ഉൾക്കൊള്ളാൻ ഇതിന് സാധിക്കുമെന്നാണ് കണക്കുകൂട്ടൽ. സിവിൽ എവിയേഷൻ ഡിപ്പാർട്മെൻറ് മേധാവി ശൈഖ് സൽമാൻ അൽ ഹമൂദ്, കുവൈത്തിലെ തുർക്കി അംബാസഡർ എന്നിവരും മന്ത്രിയെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.