അഹ്​ലി യുനൈറ്റഡ്​ ബാങ്ക്​ ഏറ്റെടുക്കൽ: കെ.എഫ്​.എച്ച്​ ജനറൽ അസംബ്ലിയുടെ അംഗീകാരം

കുവൈത്ത്​ സിറ്റി: കുവൈത്ത്​ ഫിനാൻസ്​ ഹൗസും ബഹ്​റൈനിലെ അഹ്​ലി യുനൈറ്റഡ്​ ബാങ്കും തമ്മിലുള്ള ലയനത്തിന്​ കെ.എഫ ്​.എച്ച്​ ജനറൽ അസംബ്ലിയുടെ അംഗീകാരം. ഇനി അഹ്​ലി യുനൈറ്റഡ്​ ബാങ്ക്​ ജനറൽ അസംബ്ലിയും കുവൈത്ത്​, ബഹ്​റൈൻ സെൻട്രൽ ബാങ്കുകളും അംഗീകരിച്ചാൽ ലയനം യാഥാർഥ്യത്തോടടുക്കും.


ലയനം തത്ത്വത്തിൽ അംഗീകരിച്ചിട്ടുണ്ടെങ്കിലും സൂക്ഷ്​മതയോടെ കാര്യങ്ങൾ ചെയ്യേണ്ടതുള്ളതിനാലാണ്​ വൈകുന്നത്​. ലയനം എത്രത്തോളം ഗുണം ചെയ്യുമെന്നത്​ സംബന്ധിച്ച് വിശദമായി പഠിക്കാൻ കുവൈത്ത്​ സെൻട്രൽ ബാങ്ക്​ പ്രത്യേക സമിതിയെ ഏൽപിച്ചിട്ടുണ്ട്​.രണ്ടു​ ബാങ്കുകളുടെയും ഡയറക്​ടർ ബോർഡ്​ കഴിഞ്ഞവർഷം ജനുവരിയിൽ ലയനത്തിന്​ അംഗീകാരം നൽകിയതാണ്​.

പബ്ലിക്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഫോർ സോഷ്യൽ സെക്യൂരിറ്റിയുടെ അനുമതിയും നേരത്തേ ലഭിച്ചു​. കെ.എഫ്​.എച്ചിലെ ഒരു ഷെയറിന്​ തുല്യമായി അഹ്​ലി യുനൈറ്റഡ്​ ബാങ്കി​​െൻറ 2.325 ഷെയർ മൂല്യം കണക്കാക്കാനാണ്​ ധാരണയായത്​. രാജ്യാതിർത്തികൾ കടന്നുള്ള ഗൾഫ്​ മേഖലയിലെ ആദ്യത്തെ ബാങ്ക്​ ലയനമാണ്​ കെ.എഫ്​.എച്ചും അഹ്​ലി യുനൈറ്റഡും തമ്മിലുള്ളത്​​. ഇതോടെ 92 ദശലക്ഷം ഡോളർ മൂല്യമുള്ള, ജി.സി.സിയിലെ ആറാമത്​ വലിയ ബാങ്കായി നിർദിഷ്​ട സ്ഥാപനം മാറും.

Tags:    
News Summary - ahli united bank-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.