കുവൈത്ത് സിറ്റി: അഗ്നിപഥ് റിക്രൂട്ട്മെന്റുമായി മുന്നോട്ടുപോകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് കുവൈത്ത് കെ.എം.സി.സി വാർത്തക്കുറിപ്പിൽ പറഞ്ഞു.
ജീവിതത്തിലെ ഏറ്റവും ക്രിയാത്മകവും ഊർജസ്വലവുമായ കാലത്ത് ജോലിയിൽ പ്രവേശിച്ച് ഹ്രസ്വകാലംകൊണ്ട് ജോലിയിൽനിന്ന് പിരിഞ്ഞുപോരേണ്ടിവരുന്നതും പെൻഷനടക്കമുള്ള ആനുകൂല്യമില്ലാത്തതും അംഗീകരിക്കാൻ കഴിയില്ല. താരതമ്യേന കുറഞ്ഞ ശമ്പളവും അഗ്നിവീരന്മാരുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നതാണ്.
കുറഞ്ഞകാല പരിശീലനം കൊണ്ട് സൈനിക മേഖലയിലെ സാങ്കേതിക മികവ് ആർജിച്ചെടുക്കാൻ കഴിയാത്തതും രാജ്യസുരക്ഷയെ ബാധിക്കുന്നതാണ്. അഗ്നിപഥ് പദ്ധതി പൂർണമായി പിൻവലിക്കുകയും നേരത്തേയുണ്ടായിരുന്ന റിക്രൂട്ട്മെന്റ് റാലികൾ പുനഃസ്ഥാപിച്ച് സ്ഥിരനിയമനം ഉറപ്പാക്കുകയും ചെയ്യണമെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂരും ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്രയും ട്രഷറർ എം.ആർ. നാസറും സംയുക്ത വാർത്തക്കുറിപ്പിൽ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.