ഏറോ സ്മാഷ് ബാഡ്മിന്റൺ ടീം ജേഴ്സി പ്രകാശനത്തിൽ അംഗങ്ങൾ
Posted On
date_range Updated On
date_range ഏറോ സ്മാഷ് ബാഡ്മിന്റൺ ടീം ജഴ്സി പ്രകാശനം ചെയ്തു
കുവൈത്ത് സിറ്റി: ഏറോ സ്മാഷ് ബാഡ്മിന്റൺ ടീമിന്റെ പുതിയ ടീം ജേഴ്സി പ്രകാശനം ചെയ്തു. സ്മാർട്ട് ഇന്ത്യൻ സ്കൂൾ കോർട്ടിൽ നടന്ന പ്രകാശന ചടങ്ങിൽ ടീം മാനേജർ ഹാറൂൺ, സമീപത്തെ ബാഡ്മിന്റൺ ടീമുകളിലെ അംഗങ്ങളായ സാബു, ശരത്, മിറാജ് എന്നിവരിൽ നിന്ന് ജേഴ്സി ഏറ്റുവാങ്ങി.
തുടർന്ന് ടീം അംഗങ്ങളായ സതീഷ്, റഫീഹ്, ഷോബിൻ, അൻവർ, ഫാവാസ്, റിയാസ്, ഷിഹാബ്, സൽമാൻ, റഷീദ്, നഹാസ്, സുനിൽ മുസ്തഫ എന്നിവർ ജേഴ്സികൾ ഏറ്റുവാങ്ങി. ടീം അംഗങ്ങൾ, സ്പോൺസർമാർ, സമീപത്തെ വിവിധ ബാഡ്മിന്റൺ ടീമുകളുടെ പ്രതിനിധികൾ, സുഹൃത്തുക്കൾ എന്നിവർ പങ്കെടുത്തു. റഫീഹ് റസാക് സ്വാഗതവും ഷോബിൻ നന്ദിയും പറഞ്ഞു. ടീം അംഗം സതീഷ് അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.