പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക​ൾ​ക്ക് യോ​ഗ്യ​ത പ​രീ​ക്ഷ​ക്ക് ആ​ലോ​ച​ന

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പ്ര​ഫ​ഷ​ന​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍ക്ക് ഓ​ൺ​ലൈ​ൻ യോ​ഗ്യ​ത പ​രീ​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ ആ​ലോ​ച​ന. പ്ര​ഫ​ഷ​ന​ല്‍ യോ​ഗ്യ​ത​യു​ള്ള പ്ര​വാ​സി​ക​ള്‍ക്ക് അ​വ​രു​ടെ സ്വ​ന്തം രാ​ജ്യ​ത്തു​വെ​ച്ചു​ത​ന്നെ ഓ​ണ്‍ലൈ​ന്‍ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​നു​ള്ള നി​ർ​ദേ​ശം ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. സാ​ങ്കേ​തി​ക പ്ര​ഫ​ഷ​നു​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പു​രോ​ഗ​തി​യി​ലാ​ണെ​ന്ന് സൊ​സൈ​റ്റി ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്‌​സി​ന്റെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ ഫൈ​സ​ൽ അ​ൽ അ​ത്ത​ൽ പ​റ​ഞ്ഞു. തൊ​ഴി​ൽ വി​സ റി​ക്രൂ​ട്ട്‌​മെൻറ് ന​ട​പ​ടി​ക​ളി​ൽ നി​യ​ന്ത്ര​ണം പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നീ​ക്കം. രാ​ജ്യ​ത്തെ തൊ​ഴി​ല്‍ വി​പ​ണി​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​യ​ര്‍ത്തു​ന്ന ത​ര​ത്തി​ല്‍ യോ​ഗ്യ​രാ​യ പ്ര​ഫ​ഷ​ന​ലു​ക​ളു​ടെ മാ​ത്രം സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​നും പ​രി​ശീ​ല​നം സി​ദ്ധി​ച്ചി​ട്ടി​ല്ലാ​ത്ത തൊ​ഴി​ലാ​ളി​ക​ള്‍ രാ​ജ്യ​ത്ത് ജോ​ലി​ക്കാ​യെ​ത്തു​ന്ന​ത് ത​ട​യാ​നും ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

പ​രീ​ക്ഷ​ക​ളി​ലെ പ്ര​ക​ട​നം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും റി​ക്രൂ​ട്ട്‌​മെൻറ്. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് ന​ൽ​കു​ന്ന​തി​ന് മു​മ്പ് അ​ക്കാ​ദ​മി​ക് സ​ർ​ട്ടി​ഫി​ക്ക​റ്റും എ​ക്സ്പീ​രി​യ​ന്‍സ് സ​ർ​ട്ടി​ഫി​ക്ക​റ്റും പ​രി​ശോ​ധി​ക്കും.

Tags:    
News Summary - Advice for Aptitude Test for Professional Jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.