കുവൈത്ത് സിറ്റി: വഴിയോരങ്ങളിലും മറ്റും അനധികൃത പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ കുവൈത്ത് മുനിസിപ്പാലിറ്റി നടപടി ശക്തമാക്കി.
പ്രത്യേക അനുമതി കരസ്ഥമാക്കാതെ പരസ്യബോർഡുകൾ സ്ഥാപിക്കുന്നത് പതിവായ സാഹച്യത്തിലാണ് അധികൃതരുടെ നടപടി.
ഇതനുസരിച്ച് അനുമതിപത്രം കരസ്ഥമാക്കുന്നതിന് മുമ്പ് ഏതെങ്കിലും സ്ഥാപനത്തിെൻറയോ പരിപാടികളുടെയോ പരസ്യബോർഡുകൾ സ്ഥാപിച്ചാൽ 100 മുതൽ 300 ദീനാർ വരെ പിഴ ഈടാക്കും.
സ്വകാര്യപത്രവുമായുള്ള അഭിമുഖത്തിൽ കാപിറ്റൽ മുനിസിപ്പാലിറ്റി അടിയന്തര വിഭാഗം മേധാവി സൈദ് അൽ ഇൻസി അറിയിച്ചതാണിത്.
സ്വദേശികൾക്കിടയിൽ നടക്കുന്ന വിവാഹ പാർട്ടികളുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കും അനുമതി കരസ്ഥമാക്കിയില്ലെങ്കിൽ ഈ നിയമം ബാധകമാണ്. ഇത്തരം പരസ്യബോർഡുകൾ മുന്നറിയിപ്പുകൂടാതെ എടുത്തുമാറ്റാനുള്ള അധികാരം മുനിസിപ്പാലിറ്റിക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.