തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടി; വിമാനത്താവളത്തിലെ മരുന്നുകളുടെ ദൃശ്യം പഴയതെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്ത് വിമാനത്താവളം വഴി മരുന്നുകൾ കടന്നുപോകുന്നതായുള്ള വീഡിയോ പഴയതും മന്ത്രാലയവുമായി ബന്ധമില്ലാത്തതാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുതിയത് എന്ന നിലയിൽ സോഷ്യൽ മീഡിയയിൽ ഇത് വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ആരോഗ്യ മന്ത്രാലയം വിഷയത്തിൽ വ്യക്തത വരുത്തിയത്. പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ വർഷങ്ങളിലെതാണ്, ഇതിന് ആരോഗ്യമന്ത്രാലയവുമായോ കുവൈത്തിലെ അതിന്റെ പ്രവർത്തനങ്ങളുമായോ യാതൊരു ബന്ധവുമില്ലെന്നും സൂചിപ്പിച്ചു.

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ആരോഗ്യ സംവിധാനത്തിന്റെയും ജീവനക്കാരുടെയും സൽപ്പേരിന് ഹാനികരമുണ്ടാക്കും. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി. മരുന്നുകൾ, മെഡിക്കൽ സപ്ലൈകൾ എന്നിവക്കു മേൽ കർശനമായ ഭരണനിർവ്വഹണവും നിയന്ത്രണ നിയന്ത്രണങ്ങളും നിലനിർത്തുന്നതിനും, സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനുമുള്ള പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു.

Tags:    
News Summary - Action against those who spread false information; Ministry of Health says that the display of medicines at the airport is outdated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.