കുവൈത്ത് സിറ്റി: അമിത ഭാരം കയറ്റി ട്രിപ് നടത്തുന്ന ട്രക്കുകള്‍ക്കെതിരെ നടപടി ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ഒപ്പ് വെച്ച ആറ് ഹൈവേ മെയിന്റനൻസ് കരാറുകളിലാണ് ഇതുസംബന്ധിച്ച നിര്‍ദേശമുള്ളത്.
ഹൈവേകളിൽ സ്ഥാപിക്കുന്ന വെയ്റ്റ്-ഇൻ മോഷൻ സിസ്റ്റം ഉപയോഗിച്ച് ഭാര നിയന്ത്രണങ്ങൾ ലംഘിക്കുന്ന ട്രക്കുകളെ കണ്ടെത്താനാകും. അമിതഭാരം റോഡുകളുടെ നാശത്തിന് കാരണമാകുമെന്ന പഠന റിപ്പോർട്ടുകളെ തുടര്‍ന്നാണ് നടപടി.
വാഹനത്തിന്റെ ഉപയോഗക്ഷമത, ഇന്ധനക്ഷമത, റോഡ് സുരക്ഷ എന്നിവയേയും അമിതഭാരം പ്രതികൂലമായി ബാധിക്കും. നിയമം ലംഘിക്കുന്ന ട്രക്കുകള്‍ മറ്റ് ഹൈവേകളിലും പാർപ്പിട മേഖലകളിലേക്കും പ്രവേശിക്കുന്നില്ലെന്നും ഉറപ്പാക്കും. ഇത്തരത്തിലുള്ളവയെ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിലേക്ക് റഫർ ചെയ്യും.
ഓരോ വാഹനത്തിലും കയറ്റാവുന്ന ഭാരം തീരുമാനിക്കുന്നത് ആക്സിലുകളുടെ എണ്ണം, ടയറുകളുടെ തരം, എണ്ണം എന്നിവക്ക് അനുസരിച്ചാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.