കുവൈത്ത് സിറ്റി: ഓടിക്കൊണ്ടിരുന്ന വാഹനത്തിനുമേൽ വാട്ടർ ടാങ്കർ മറിഞ്ഞുണ്ടായ അപകടത്തിൽ ഈജിപ്തുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. കബദ് റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. അപകടത്തിൽപെട്ട കാറിൽ ൈഡ്രവർ കുടുങ്ങിയതായി പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിക്കുകയായിരുന്നു.
ഇതനുസരിച്ച് പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ടാങ്കർ ഇടിച്ച് തകർന്ന കാറിൽനിന്ന് ചെറിയ പരിക്കുകളോടെ ൈഡ്രവറെ പുറത്തെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.