കുവൈത്ത് സിറ്റി: കുവൈത്തിലെ കോവിഡ് ബാധിതരിൽ 60 ശതമാനം വിദേശികളാണെന്ന് ആരോഗ്യമന്ത്രാലയം. തീവ്രപരിചര വാർഡുകളിൽ 36.8 ശതമാനം നിറഞ്ഞു. ഒരാഴ്ച മുമ്പ് ഇത് 33.3 ശതമാനമായിരുന്നു. ഒരാഴ്ചക്കിടെ മൂന്നര ശതമാനത്തിെൻറ വർധനയുണ്ടായി. കേസുകളുടെയും തീവ്രപരിചരണ വിഭാഗത്തിലുമുണ്ടാകുന്ന വർധന ആഗോള ശരാശരിക്ക് ഒപ്പമാണ്.
എന്നാലും സ്വദേശികളും വിദേശികളും ഉൾപ്പെടെ ജാഗ്രത ശക്തമാക്കേണ്ടതിെൻറ ആവശ്യകതയിലേക്കാണ് കണക്കുകൾ വിരൽചൂണ്ടുന്നത്. മാർച്ച് പകുതി മുതൽ സ്ഥിരത കൈവരിച്ച പുതിയ കേസുകൾ കഴിഞ്ഞദിവസങ്ങളിൽ വർധിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പുതിയ കേസുകളുള്ളത് ഹവല്ലി ഗവർണറേറ്റിലാണ്. യഥാക്രമം അഹ്മദി, ഫർവാനിയ, ജഹ്റ, കാപിറ്റൽ ഗവർണറേറ്റുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നവരിൽ ഭൂരിഭാഗവും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്. എല്ലാവരും എത്രയും വേഗം കുത്തിവെപ്പിന് രജിസ്റ്റർ ചെയ്യണമെന്നും അപ്പോയിൻറ്മെൻറ് ലഭിച്ച സമയത്ത് തന്നെ നിശ്ചിത കേന്ദ്രത്തിലെത്തി വാക്സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് ആവശ്യപ്പെട്ടു.
കർഫ്യൂ ലംഘനം: 17 പേർ കൂടി പിടിയിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ ബുധനാഴ്ച 17 പേർ കൂടി അറസ്റ്റിലായി. 11 കുവൈത്തികളും ആറ് വിദേശികളുമാണ് പിടിയിലായത്. ഹവല്ലി ഗവർണറേറ്റിൽ മൂന്നുപേർ, ജഹ്റ ഗവർണറേറ്റിൽ നാലുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ എട്ടുപേർ എന്നിങ്ങനെയാണ് പിടിയിലായത്. കാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിൽ ആരും അറസ്റ്റിലായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.