40 ശ​ത​മാ​നം ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ പൂ​ട്ട​ലി​െൻറ വ​ക്കി​ൽ

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ 40 ശ​ത​മാ​നം ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ പൂ​ട്ട​ലി​െൻറ വ​ക്കി​ലെ​ന്ന്​ റി​പ്പോ​ർ​ട്ട്. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ കു​വൈ​ത്തി​ൽ​നി​ന്ന്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ 85 ശ​ത​മാ​നം നി​ല​ച്ച​തോ​ടെ​യാ​ണ്​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. മി​ക്ക​വാ​റും ഏ​ജ​ൻ​സി​ക​ൾ പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു​വെ​ങ്കി​ലും സാ​മ്പ​ത്തി​ക പി​ൻ​ബ​ല​മു​ള്ള​വ എ​ല്ലാം ശ​രി​യാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കു​റ​ച്ചു​കാ​ലം പി​ടി​ച്ചു​നി​ൽ​ക്കും. 450ല​ധി​കം ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന്​ അ​സോ​സി​യേ​ഷ​ൻ വ്യ​ക്​​ത​മാ​ക്കി. 18 ഏ​ജ​ൻ​സി​ക​ൾ ഇ​തി​ന​കം പൂ​ട്ടി. 400ല​ധി​കം ഏ​ജ​ൻ​സി​ക​ളാ​ണ്​ പൂ​ട്ട​ലി​നെ കു​റി​ച്ച്​ കാ​ര്യ​മാ​യി ആ​ലോ​ചി​ക്കു​ന്ന​ത്. 5000ത്തോ​ളം പേ​ർ​ക്ക്​ ജോ​ലി ന​ഷ്​​​ട​മാ​വാ​ൻ ഇ​ത്​ കാ​ര​ണ​മാ​വും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.